watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കുറച്ച് എണ്ണ ചൂടാക്കുക
2. മൂന്നു നാല് അല്ലി വെളുത്തുള്ളി അരിഞ്ഞിടുക
3. ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞിടുക
4. കുറച്ചു നേരം വഴറ്റുക
5. ഒരു പച്ചമുളക് അരിഞ്ഞിടുക
6. ഒരു സവാള അരിഞ്ഞു ഇടുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. ഒരു മീഡിയം തീയിൽ വഴറ്റുക
9. സവാള കളർ മാറി കഴിയുമ്പോൾ ഒരു തക്കാളി ചെറുതായിട്ട് അരിഞ്ഞു ഇടുക
10. തക്കാളി വേവിച്ച് എടുക്കുക
11. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
12. ഒരു നുള്ള് ഗരംമസാല ഇടുക
13. ഒന്നുകൂടെ ഇളക്കി ഒരു പാത്രത്തിലേക്ക് മാറ്റുക
14. അത് കുറച്ചു തണുക്കട്ടെ
15. അതിലേക്ക് രണ്ട് കപ്പ് ഗോതമ്പു പൊടി ഇടുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ച് എടുക്കുക
18. അര ടീസ്പൂൺ എണ്ണ കൂടി ഒഴിച്ച് കുഴയ്ക്കുക
19. കുഴച്ചു നല്ല സോഫ്റ്റ് ആക്കി എടുക്കുക
20. അതിൽ നിന്ന് പകുതി മാവ് എടുക്കുക
21. കനത്തിൽ പരത്തി അതിൽ ചെറിയ കുഴികൾ ഇടുക
22. അതിൽ കുറച്ച് എണ്ണ പുരട്ടുക
23. അത് ചുരുട്ടി മാറ്റിവയ്ക്കുക
24. ബാക്കി മാവും ഇതുപോലെ ചെയ്യുക
25. ചുരുട്ടി വെച്ചിരിക്കുന്നത് മുറിച്ചു ചെറിയ ചെറിയ ഉരുളകളാക്കുക
26. ഓരോ ഉരുള കളും ചപ്പാത്തി പോലെ പരത്തി എടുക്കുക
27. പാൻ ചൂടാക്കി കുറച്ച് എണ്ണ പുരട്ടുക
28. അതിലേക്ക് ചപ്പാത്തി ഇടുക
29. മുകൾ വശത്തും കുറച്ച് എണ്ണ പുരട്ടി കൊടുക്കാം
30. മറിച്ചിടുക
31. രണ്ടു സൈഡിലും വെന്തുകഴിയുമ്പോൾ തിരിച്ചെടുക്കുക
1. Heat oil in a pan
2. Add garlic 3-4 cloves, finely chopped
3. Add ginger small piece, finely chopped
4. Sauté for some time
5. Add green chili: 1, finely chopped
6. Add onion: 1, finely chopped
7. Add salt to taste
8. Sauté in medium flame
9. Once onion turns golden brown add tomato :1 finely chopped
10. Sauté, let tomato cook well
11. Add chili powder 1 tsp
12. Add garam masala: a pinch
13. Sauté for a few seconds, transfer to a bowl
14. Let it cool down a bit
15. Add wheat flour / atta: 2 cups
16. Add salt to taste
17. Make dough adding water little by little
18. Add ½ tsp oil while kneading
19. Make a soft dough
20. Take half portion of the dough (i.e. of 1 cup flour)
21. Press it, make some small depressions/marks on it
22. Spread some oil on it
23. Roll and keep aside.
24. Repeat with remaining dough
25. Make small balls from the rolls
26. Press to chapati / roti thickness
27. Heat the pan & spread some oil
28. Put chapati on the pan
29. We can spread some oil on top
30. Turn sides
31. Take once both sides are done