Back
സ്പെഷ്യൽ ചിക്കൻ കറി | Special Chicken Curry Recipe | Tasty Chicken Gravy Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: ¾ kg
തൈര്: ½ cup
ഉണക്ക മുളക്: 10
മല്ലി / മല്ലിപ്പൊടി: 2 TBSP
ഗ്രാമ്പൂ: 6
കറുവപ്പട്ട: small piece
ഏലയ്ക്ക: 3
ജീരകം: 1 ½ tsp
പെരുംജീരകം: 1 tsp
മഞ്ഞൾപൊടി: ¼ tsp
വെളുത്തുള്ളി: 10 cloves
ഇഞ്ചി: medium piece
ചെറിയ ഉള്ളി: 15
കറിവേപ്പില
ചുരണ്ടിയ തേങ്ങ: ½ cup
മല്ലിയില
ഉപ്പ്
എണ്ണ
========
Chicken: ¾ kg
Curd: ½ cup
Dried chillies: 10
Coriander / Coriander Powder: 2 TBSP
Cloves: 6
Cinnamon: small piece
Cardamom: 3
Cumin: 1 ½ tsp
Fennel: 1 tsp
Turmeric powder: ¼ tsp
Garlic: 10 cloves
Ginger: medium piece
Small onion: 15
Curry leaves
Grated coconut: ½ cup
Coriander leaves
Salt
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു തവ ചൂടാക്കുക
2. 10 ഉണക്കമുളക് അരി കളഞ്ഞു അതിലേക്ക് ഇടുക
3. ആറു ഗ്രാമ്പുവും ഒരു കറുവപട്ടയും ഇടുക
4. മൂന്ന് ഏലയ്ക്കായും ഒന്നര ടീസ്പൂൺ ജീരകവും ഇടുക
5. ഒരു ടീസ്പൂൺ പെരുംജീരകം ഇടുക
6. എന്നിട്ട് ഇതെല്ലാംകൂടി വറുത്തെടുക്കുക
7. മിക്സിയുടെ ജാറിലേക്ക് മാറ്റുക
8. മല്ലിപൊടി ചേർക്കുക: 2 TBSP
9. ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക
10. ഇവയെല്ലാം നന്നായി പൊടിച്ച് മാറ്റി വയ്ക്കുക
11. ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കുക
12. 10 അല്ലി വെളുത്തുള്ളിയും ഒരു കഷണം ഇഞ്ചിയും അരിഞ്ഞു ചേർക്കുക
13. ചെറുതീയിൽ വഴറ്റുക
14. 15 ചെറിയഉള്ളി കീറി ഇടുക
15. കുറച്ച് കറിവേപ്പില കൂടി ഇട്ട് വഴറ്റുക
16. ഈ വഴറ്റിയ ഐറ്റങ്ങൾ എല്ലാം ചെറുതായി അരച്ച് ഒതുക്കി മാറ്റിവയ്ക്കുക
17. കുക്കറിൽ എണ്ണ ചൂടാക്കി ചെറിയ തീയിലേക്ക് മാറുക
18. നമ്മൾ പൊടിച്ചു വെച്ചിരിക്കുന്നത് ആദ്യം എണ്ണയിൽ ഇട്ട് ചെറുതായി വഴറ്റുക
19. അതിലേക്കു മുക്കാൽ കിലോ ചിക്കൻ ചെറിയ കഷണങ്ങളായി ഇട്ട് നന്നായി ഇളക്കുക
20. അരക്കപ്പ് തൈര് ചേർക്കുക
21. കുറച്ച് കറിവേപ്പില ഇട്ട് ഇളക്കുക
22. അരപ്പ് ചേർക്കുക
23. ആവശ്യത്തിന് വെള്ളം ഒഴിക്കുക
24. നന്നായി ഇളക്കുക തിളപ്പിക്കുക
25. കുക്കർ അടച്ചു വെച്ച് വേവിച്ച് രണ്ട് വിസിൽ അടുപ്പിക്കുക. പ്രഷർ പോകുവാൻ വെയിറ്റ് ചെയ്യുക
26. അരക്കപ്പ് ചുരണ്ടിയ തേങ്ങ അരച്ചെടുക്കുക
27. കറിയിലേക്ക് ഒഴിക്കുക
28. ചാറിൽ ആവശ്യമുള്ള അളവിൽ വെള്ളം ഒഴിക്കുക
29. ഇളക്കുക ആവശ്യത്തിനുള്ള ഉപ്പ് ഇടുക
30. അടച്ചുവെച്ച് ചിക്കൻ ശരിക്കും വേവിച്ചെടുക്കുക ഒരു വിസിൽ കൂടി മതിയായിരിക്കും
31. നന്നായി ഇളക്കി കുറച്ച് മല്ലിയില ഒക്കെ ഇടുക
32. വിളമ്പി ഉപയോഗിക്കാം

1. Heat the pan
2. Add Dried chillies: 10, seeds removed
3. Add Cloves: 6, Cinnamon: small piece
4. Add Cardamom: 3, Cumin: 1 ½ tsp
5. Add Fennel: 1 tsp
6. Fry the spices
7. Transfer to the mixer jar
8. Add Coriander Powder: 2 TBSP
9. Add salt, Turmeric powder: ¼ tsp
10. Grind to a fine powder, keep aside
11. Heat oil in the pan
12. Add Garlic: 10 cloves, Ginger: medium piece, chopped
13. Sauté in low flame
14. Add Small onion: 15 slit
15. Add Curry leaves and Sauté a bit
16. Coarsely grind these items
17. Heat oil in a cooker, turn to low flame
18. Add our spice powder and fry lightly
19. Add Chicken: ¾ kg, small pieces and Mix / coat well
20. Add Curd: ½ cup
21. Add curry leaves and mix well
22. Add coarsely ground onion mix
23. Add water (can wash the jar and use)
24. Mix well and bring to boil
25. Cover and cook in high flame, 2 whistles, wait till pressure goes.
26. Grind Grated coconut: ½ cup to a fine paste
27. Add to the curry
28. Add water to make enough gravy
29. Mix well, add salt if required
30. Cover cook, one whistle / or till chicken is done well
31. Mix well, add some leaves
32. serve and use