Back
കുടംപുളിയിട്ടു മീൻ വറ്റിച്ചത് | Kerala style fish curry | Fish vattichathu
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മീൻ (വറ്റ): ½ kg
കുടംപുളി: 4 pieces
വെളിച്ചെണ്ണ
ഉലുവ: ½ tsp
കടുക്: ½ tsp
ഇഞ്ചി: medium piece
വെളുത്തുള്ളി: 5 അല്ലി
ചെറിയ ഉള്ളി: 4
കറിവേപ്പില: 1 തണ്ട്
മല്ലിപ്പൊടി: 2 TBSP
മുളകുപൊടി: 2 ½ TBSP
മഞ്ഞൾപ്പൊടി: ഒരു നുള്ള്
പച്ചമുളക്: 1
ഉപ്പ്
========
Fish (Vatta): ½ kg
Kudampuli: 4 pieces
(Malabar Tamarind, Garcinia gummigutta)
Coconut oil
Fenugreek: ½ tsp
Mustard: ½ tsp
Ginger: medium piece
Garlic: 5 cloves
Shallots: 4
Curry leaves: 1 stem
Coriander powder: 2 TBSP
Chili powder: 2 ½ TBSP
Turmeric powder: a pinch
Green Chili: 1
Salt: to taste
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നാലു കുടംപുളി കഴുകി അരമണിക്കൂർ കുതിർത്തു വയ്ക്കുക
2. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക
3. അര ടീസ്പൂൺ ഉലുവ പൊട്ടിക്കുക
4. അര ടീസ്പൂൺ കടുക് പൊട്ടിക്കുക
5. അതിലേക്ക് ഒരു കഷണം ഇഞ്ചിയും 5 അല്ലി വെളുത്തുള്ളിയും ഇടുക
6. കുറച്ചു നേരം വഴറ്റുക
7. ചെറിയ ഉള്ളി കീറി ഇടുക
8. കുറച്ചു നേരം വഴറ്റുക
9. ഒരു തണ്ട് കറിവേപ്പില ഇടുക
10. തീ കുറച്ചു വയ്ക്കുക
11. മല്ലിപൊടി ചേർക്കുക: 2 TBSP
12. രണ്ടര ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക
13. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
14. കുറച്ചു നേരം വഴറ്റുക
15. വേവിക്കാൻ ആവശ്യമായ വെള്ളം ഒഴിക്കുക
16. അതിലേക്ക് പുളി കഷണങ്ങൾ ചേർക്കുക
17. ആവശ്യത്തിന് ഉപ്പ് ചേർക്കുക
18. ഒരു മീഡിയം തീയിൽ തിളപ്പിക്കുക
19. വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ ഇടുക
20. അടച്ചുവെച്ച് മീൻ വേവിക്കുക
21. മീൻ വെന്തു കഴിഞ്ഞാൽ നമ്മളുടെ പരുവത്തിന് വറ്റിച്ചെടുക്കുക
22. കുറച്ചു കറിവേപ്പിലയും ഒരു പച്ചമുളകും ഇടുക
23. ഒരുദിവസം വെച്ചിട്ട് ഉപയോഗിക്കുന്നതായിരിക്കും നല്ലത്
24. മീനിൽ പുളി പിടിച്ചു കഴിയുമ്പോൾ പുളി കഷണങ്ങൾ എടുത്തു മാറ്റാം
25. വിളമ്പി ഉപയോഗിക്കുക

1. Soak Kudampuli: 4 pieces in water for 30 minutes
2. Heat Coconut oil, preferably in an earthen vessel
3. Splutter Fenugreek: ½ tsp
4. Splutter Mustard: ½ tsp
5. Add Ginger: medium piece, Garlic: 5 cloves
6. Sauté for some time
7. Add Shallots: 4
8. Sauté for some time
9. Add Curry leaves: 1 stem
10. Turn to low flame
11. Add Coriander powder: 2 TBSP
12. Add Chili powder: 2 ½ TBSP
13. Add Turmeric powder: a pinch
14. Sauté for some time
15. Add water – enough for cooking
16. Add kudam puli
17. Add salt to taste
18. In medium flame, Wait till it boil
19. Add fish
20. Cover and cook till the fish are done
21. Fish is cooked well, reduce to your consistency
22. Put some curry leaves, a green chili
23. Better keep for a day and use
24. Remove kudam puli once the fish gets its taste.
25. It’s Ready